ചങ്ങനാശേരി: വെള്ളപ്പൊക്ക ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജലഗതാഗതത്തിനു കടുത്ത ഭീഷണി നേരിടുന്ന ബോട്ടുജെട്ടിയില്‍ തിങ്ങി നിറഞ്ഞു നില്ക്കുന്ന പോള നീക്കം ചെയ്യണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി ഫൊറോന സമിതി ആവശ്യപ്പെട്ടു.
കുട്ടനാടന്‍ റോഡുകള്‍ എല്ലാം വെള്ളത്താല്‍ മുങ്ങിയിരിക്കുന്നതിനാല്‍ ഏക ആശ്രയം ജലഗതാഗതമായിരിക്കേ സര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അതിരൂപതാ സെക്രട്ടറി സൈബി അക്കര യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കുഞ്ഞുമോന് തുമ്പൂങ്കല്‍ അധ്യക്ഷത വഹിച്ചു.